kasaragod
ജില്ലാ ബോക്സിംങ്ങ് ചാമ്പ്യൻഷിപ്പിന് കാഞ്ഞങ്ങാട് തുടക്കമായി
കാസർഗോഡ്: കാസർഗോഡ് ജില്ലാ സീനിയർ ബോക്സിംങ്ങ് ചാമ്പ്യൻഷിപ്പ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലയൺസ് ബോക്സിംങ്ങ് ക്ലബ്ബിൽ ആരംഭിച്ചു. ജെ സി ഐ നിലേശ്വരത്തിൻ്റെ സഹകരണത്തോട നടക്കുന്ന ചാമ്പ്യൻഷിപ്പ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡൻ്റ് ഡോ.രതീഷ് അധ്യക്ഷത വഹിച്ചു.
ഒബ്സർവ്വരും കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമായ പള്ളം നാരായണൻ, ജില്ല ആർച്ചറി അസോസിയേഷൻ പ്രസിഡൻ്റ് കെ സതീഷ് നമ്പ്യാർ, ജില്ലാ ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറിയും ലോക പഞ്ചഗുസ്തി താരവുമായ എം വി പ്രതീഷ്, മുൻ സംസ്ഥാന ബോക്സിംഗ് താരം രാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബോക്സിംങ്ങ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രാജേഷ് കാഞ്ഞങ്ങാട്,
നാഷണൽ ബോക്സിംങ്ങ് താരവും സ്റ്റേറ്റ് റഫറിയുമായ സജീവ് എം ബി, ജെ സി ഐ സോൺ കോ ഓർഡിനേറ്റർ പ്രവീൺ മേച്ചേരി, ജെ സി ഐ സെക്രട്ടി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
ജില്ലാ ചമ്പ്യൻഷിപ്പിൽ നിന്നും തെരെഞ്ഞെടുക്കുന്നവർ