Headlines
Loading...
മോശം കാലാവസ്ഥ; കണ്ണൂരിലും മംഗലാപുരത്തും ഇറക്കേണ്ട വിമാനം നെടുമ്പാശേരിയിറങ്ങി, യാത്രക്കാരുടെ പ്രതിഷേധം

മോശം കാലാവസ്ഥ; കണ്ണൂരിലും മംഗലാപുരത്തും ഇറക്കേണ്ട വിമാനം നെടുമ്പാശേരിയിറങ്ങി, യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തിലും മംഗലാപുരം വിമാനത്താവളത്തിലിും ഇറങ്ങേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രസ്ര് വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്.

ദുബൈയില്‍ നിന്ന് തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് നെടുമ്പാശേരിയിലെക്ക് തിരിച്ചുവിട്ടത്. വിമാനം തിരിച്ചുവിട്ടതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. മഞ്ഞ് കുറഞ്ഞാല്‍ മാത്രമെ തിരിച്ചു പോവുകയൊളളുവെന്ന് പറഞ്ഞ് യാത്രക്കാരെ വിമാനത്തില്‍ തന്നെ ഇരുത്തിയിരിക്കുകയാണ്.