
kerala
നാല് ദിവസം തുടർച്ചയായി വില ഇടിഞ്ഞ ശേഷം സ്വർണ വില വർധിച്ചു ; ഇന്നത്തെ സ്വർണ്ണവില അറിയാം
സംസ്ഥാനത്ത് നാല് ദിവസം തുടർച്ചയായി വില ഇടിഞ്ഞ ശേഷം സ്വർണ വില വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,430 രൂപയും പവന് 35,440 രൂപയും ആണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. നാല് ദിവസമായി ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടന്നത്.ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്.
ഏറ്റവും ഉയർന്ന നിരക്ക് സെപ്റ്റംബർ 4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1,802.86 ഡോളർ എന്ന നിരക്കിൽ സ്ഥിരത കൈവരിച്ചു. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.2% കുറഞ്ഞ് 1,803.80 ഡോളറിലെത്തി.