
national
കുട്ടികൾക്കുള്ള ‘കോർബേവാക്സ്’ വാക്സിൻ; വിദഗ്ധ പരീക്ഷണത്തിന് അനുമതി
ബയോളജിക്കൽ ഇ വാക്സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി. ബയോളജിക്കൽ ഇ യുടെ കുട്ടികൾക്കുള്ള ‘കോർബേവാക്സ്’ വാക്സിനാണ് വിദഗ്ധ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകിയത്. രാജ്യത്തെ 10 കേന്ദ്രങ്ങളിൽ പരീക്ഷണം നടത്തും.
സർക്കാർ 1500 കോടി രൂപ മുൻകൂറായി ബയോളജിക്കൽ ഇ ക്ക് നൽകി കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. 30 കോടി വാക്സിനുകൾക്കാണ് സർക്കാർ തുക നൽകിയത്.
അതേസമയം, സൈഡസ് കാഡില അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു. ഒക്ടോബർ ആദ്യ ആഴ്ചയോടെ വാക്സിന് അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്