Headlines
Loading...
പോലീസ് അക്രമം തുടർക്കഥയാകുന്നു

പോലീസ് അക്രമം തുടർക്കഥയാകുന്നു

ഉദുമ: കാസര്‍കോട്ജില്ലയിലെ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി കട അടക്കാത്തതുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ഭക്ഷണം കഴിക്കാൻ വന്നവേരെയൂം  ക്രൂരമായി മർദിച്ചു. ആക്രമണ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

രാത്രി പത്തുമണിക്ക് ശേഷം ഹോട്ടൽ തുറന്നത് കാരണമാണ് പോലീസ് നടപടി എന്ന് പോലീസ് വ്യക്തമാക്കി.

എന്നാൽ കേരളത്തിൽ തന്നെ ഏറ്റവും കുറവ് കോവിഡ് പോസിറ്റീവ് കേസ് നിൽക്കുന്ന ജില്ലയാണ് കാസർഗോഡ് ജില്ലയിൽ കോവിഡ് മാനദണ്ഡം പാലിക്കാത്ത സമയം അതിക്രമിച്ചു അടക്കുന്ന കടകൾക്ക് ഫൈൻ നോട്ടീസ് കൊടുക്കലാണ് പതിവ്.

പതിവിൽ നിന്നും വ്യത്യസ്തമായി ഭാര്യയെയും ഭർത്താവിനെയും മക്കളെയും വനിതാ പോലീസിൻറെ സാന്നിധ്യം പോലുമില്ലാതെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 
ഹോട്ടൽ കിച്ചണിൽ കയറി ആക്രമിക്കുന്ന ദൃശ്യവും ഇതിനോടൊപ്പം പുറത്തുവന്നു സംഭവം ഉന്നത അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

Report: STAFF REPORTER 
Publish on 15 sep 2021 12:30PM IST