Headlines
Loading...
മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡൊഴിച്ചു; 75 ശതമാനം പൊള്ളലേറ്റ മകന്റെ നില ഗുരുതരം

മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡൊഴിച്ചു; 75 ശതമാനം പൊള്ളലേറ്റ മകന്റെ നില ഗുരുതരം

മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡൊഴിച്ചു. കോട്ടയം പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് അച്ഛന്‍ ഗോപാലകൃഷ്ണന്‍ ആസിഡൊഴിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 75 ശതമാനം പൊള്ളലേറ്റ മകന്‍ ഗുരുതരാവസ്ഥയിലാണ്.
സംഭവത്തിന് പിന്നാലെ സ്‌കൂട്ടറെടുത്ത് ഗോപാലകൃഷ്ണന്‍ ഒളിവില്‍ പോയെങ്കിലും പൊലീസ് പിന്നീട് മഫ്തിയില്‍ നടത്തിയ തിരച്ചിലില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

ആക്രമണത്തിന് ഇരയായ 31കാരനായ ഷിനു അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. ഷിനു അപകട നില തരണം ചെയ്തിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് ഷിനുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. 

ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടായി. ശേഷം ഷിനു ഉറങ്ങാന്‍ പോയി. പിന്നീടാണ് ഗോപാലകൃഷ്ണന്‍ ആസിഡ് ഷിനുവിന്റെ ദേഹത്തൊഴിച്ചത്.