Headlines
Loading...
ടോക്യോ ഒളിംപിക്‌സില്‍ വെങ്കല മെഡലിനരികെ എത്തിയിട്ടും മെഡല്‍ നഷ്ടമായവര്‍ക്ക് സമ്മാനമായി ആള്‍ട്രോസ് നല്‍കുമെന്ന് ടാറ്റാ മോട്ടോഴ്‌സ്

ടോക്യോ ഒളിംപിക്‌സില്‍ വെങ്കല മെഡലിനരികെ എത്തിയിട്ടും മെഡല്‍ നഷ്ടമായവര്‍ക്ക് സമ്മാനമായി ആള്‍ട്രോസ് നല്‍കുമെന്ന് ടാറ്റാ മോട്ടോഴ്‌സ്

മുംബൈ: മത്സരം എന്നാൽ വിജയിക്കുന്നവർക്ക് മാത്രമുള്ളതല്ല മറിച്ച് മികച്ച പ്രകടം കാഴ്ചവെക്കുന്നവരും താരങ്ങളാണ്. ടോക്യോ ഒളിംപിക്‌സിൽ വെങ്കല മെഡലിനരികെ എത്തിയിട്ടും മെഡൽ നഷ്ടമായവർക്ക് സമ്മാനമായി ആൾട്രോസ് നൽകുമെന്ന് ടാറ്റാ മോട്ടോഴ്‌സ്.

ഒളിംപിക്‌സിൽ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം ഇന്ത്യയുടെ കായിക ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂട്ടിച്ചേർത്തു. നീരജ് ചോപ്ര, മീരാബായ് ചാനു എന്നിവരുൾപ്പടെ ചില കായിക താരങ്ങൾ മെഡൽ സ്വന്തമാക്കിയിരുന്നു. എന്നാൽ കഠിന പരിശ്രമങ്ങളിലൂടെ മെഡലിനരികെ എത്തിയിട്ടും സ്വന്തമാക്കാൻ സാധിക്കാത്തവരുടെ മികച്ച പ്രകടനങ്ങളും പ്രശംസനീയമാണ്. അങ്ങനെയുള്ള കായികതാരങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം അവർക്ക് ടാറ്റാ മോട്ടോഴ്‌സ് വാഹനം നൽകുന്നു.

മെഡൽ നേടുക എന്നതിലുപരി രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്‌സ് പോലുള്ള മത്സരങ്ങളിൽ പങ്കെടുത്തവരുടെ പ്രയത്‌നങ്ങൾ ചെറുതല്ല. മെഡൽ കൈവരിച്ചില്ലെങ്കിലും രാജ്യത്തെ നൂറു കോടി ജനങ്ങളുടെ ഹൃദത്തിൽ ഇടം പിടിക്കാൻ ഈ കായിക താരങ്ങൾക്ക് സാധിച്ചു. ഇന്ത്യയിലെ വളർന്നു വരുന്ന മറ്റു കായികതാരങ്ങൾക്ക് ഇതൊരു പ്രചോദനമാവുമെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൽ ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

ഹൈ സ്ട്രീറ്റ് ഗോൾഡ് നിറത്തിലുള്ള ആൾട്രോസ് പ്രീമിയം ഹാച്ബാക്കാണ് താരങ്ങൾക്ക് നൽകുക. ടാറ്റയുടെ പ്രീമിയം ഹാച്ബാക്കാണ് ആൾട്രോസ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ വാഹനത്തിന് ഗ്ലോബൽ എൻസിഎപിയുടെ 5-സ്റ്റാർ സുരക്ഷ ഉറപ്പു നൽകിയിരുന്നു.

ഒളിംപിക്‌സ് കായിക താരങ്ങൾക്ക് വാഹനം സമ്മാനമായി നൽകുന്ന രണ്ടാമത്തെ കാർ നിർമ്മാതാക്കളാണ് ടാറ്റാ. ഇതിനുമുമ്പ് നീരജ് ചോപ്രക്ക് മഹീന്ദ്ര വാഹനം നൽകുമെന്ന് അറിയിച്ചിരുന്നു