ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണ വില ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമായി. തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം സ്വർണ വിലയിൽ വ്യാഴാഴ്ച ഇടിവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായിരുന്നു ഇന്നലെ.
ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റ് മാസത്തിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 36000 രൂപ. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് വര്‍ധിക്കുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു
ദേശീയതലത്തിലും സ്വർണത്തിന് നേട്ടമുണ്ടായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 117 രൂപ കൂടി 47,286 രൂപയായി. വെള്ളിയുടെ വില 0.10 ശതമാനം (64 രൂപ) വർധിച്ച് കിലോയ്ക്ക് 62,197 രൂപയായി. രാജ്യാന്തര വിപണയിലും സ്വർണവിലയിൽ വലിയ മാറ്റമില്ല. സ്വർണത്തിന്റെ ട്രോയ് ഔൺസ് വില 1780 ഡോളറായി. യുഎസ് സ്വർണത്തിന് ഔൺസിന് 1782.40 ഡോളറായി.
സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)
ഓഗസ്റ്റ് 1- 36,000
ഓഗസ്റ്റ് 2- 36,000
ഓഗസ്റ്റ് 3- 35,920
ഓഗസ്റ്റ് 4- 35,920
ഓഗസ്റ്റ് 5- 35,840
ഓഗസ്റ്റ് 6- 35680
ഓഗസ്റ്റ് 7- 35,080
ഓഗസ്റ്റ് 8- 35,080
ഓഗസ്റ്റ് 9- 34,680
ഓഗസ്റ്റ് 10- 34,680
ഓഗസ്റ്റ് 11- 34,680
ഓഗസ്റ്റ് 12- 34,880
ഓഗസ്റ്റ് 13- 34,960
ഓഗസ്റ്റ് 14- 35,200
ഓഗസ്റ്റ് 15- 35,200
ഓഗസ്റ്റ് 16- 35,200
ഓഗസ്റ്റ് 17- 35,360
ഓഗസ്റ്റ് 18- 35,440
ഓഗസ്റ്റ് 19- 35,280
ഓഗസ്റ്റ് 20- 35,400
നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ തിളക്കം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വർണവില എത്തിയത്. പവന് 42,000 രൂപയായിരുന്നു അന്നത്തെ വില. ഗ്രാമിന് 5250 രൂപയും. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി ഇടിഞ്ഞു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 915 രൂപയാണ് ഒരുവർഷത്തിനിടെ കുറഞ്ഞത്.