
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 35,360 രൂപയാണ് സ്വർണവില. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വർണവില പവന് 80 രൂപ കുറഞ്ഞ് 35,480 രൂപയായിരുന്നു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞ് 4435 രൂപയായിരുന്നു ഇന്നലത്തെ വില. ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർദ്ധിക്കുകയായിരുന്നു.
ചൊവ്വാഴ്ച പവന് 160 രൂപ വർദ്ധിച്ചിരുന്നു. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാൽ സംസ്ഥാനത്ത് വിവാഹ സീസൺ ആണ്. സ്വർണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.
ഓഗസ്റ്റ് മാസത്തെ ഇതുവരെയുള്ള സ്വർണ്ണവില (പവന്) ചുവടെ:
ഓഗസ്റ്റ് 1- 36,000
ഓഗസ്റ്റ് 2- 36,000
ഓഗസ്റ്റ് 3- 35,920
ഓഗസ്റ്റ് 4- 35,920
ഓഗസ്റ്റ് 5- 35,840
ഓഗസ്റ്റ് 6- 35,680
ഓഗസ്റ്റ് 7- 35,080
ഓഗസ്റ്റ് 8- 35,080
ഓഗസ്റ്റ് 9- 34,680
ഓഗസ്റ്റ് 10- 34,680
ഓഗസ്റ്റ് 11- 34,680
ഓഗസ്റ്റ് 12- 34,880
ഓഗസ്റ്റ് 13- 34,960
ഓഗസ്റ്റ് 14- 35,200
ഓഗസ്റ്റ് 15- 35,200
ഓഗസ്റ്റ് 16- 35,200
ഓഗസ്റ്റ് 17- 35,360
ഓഗസ്റ്റ് 18- 35,440
ഓഗസ്റ്റ് 19- 35,280
ഓഗസ്റ്റ് 20- 35,400
ഓഗസ്റ്റ് 21- 35,320
ഓഗസ്റ്റ് 22- 35,320
ഓഗസ്റ്റ് 23- 35,400
ഓഗസ്റ്റ് 24- 35,560
ഓഗസ്റ്റ് 25- 35,480
ഓഗസ്റ്റ് 26- 35,360