kerala
സംസ്ഥാനത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ചയെന്നാരോപണം
മൂല്യനിര്‍ണയം നടത്തിയ പരീക്ഷാ പേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി കോട്ടപ്പുറം സെയ്ന്റ് ആന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.
മാര്‍ക്ക് കുറഞ്ഞത് പരിശോധിക്കാനായി വിദ്യാര്‍ത്ഥിനി ഉത്തരപ്പേപ്പറിന്റെ പകര്‍പ്പ് എടുത്തപ്പോള്‍ ലഭിച്ചത് മറ്റൊരു കുട്ടിയുടെ ഉത്തരപേപ്പറാണ്. പരാതിപ്പെട്ടപ്പോള്‍ പരീക്ഷാ ഭവനുമായി ബന്ധപ്പെടാനാണ് വാല്യൂഷേന്‍ ഓഫിസര്‍ നല്‍കിയ നിര്‍ദേശം.