Headlines
Loading...
ഇ ബുള്‍ ജെറ്റ് സഹോദരന്മാർ  റിമാന്റിൽ; നടപടി കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കേസിൽ

ഇ ബുള്‍ ജെറ്റ് സഹോദരന്മാർ റിമാന്റിൽ; നടപടി കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കേസിൽ

ഈ ബുൾ ജെറ്റ് സഹോദരന്മാരെ റിമാന്റ് ചെയ്തു . ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിന് പിഡിപിപി ആക്ട് പ്രകാരം എടുത്ത കേസിലാണ് കോടതി നടപടി , 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത് , യുട്യൂബ് ബ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം കണ്ണൂർ ആർ ടിഒ കസ്റ്റഡിയിൽ എടുത്തത് വാഹന മോഡിഫിക്കേഷനുകളെ തുടർന്ന് .

 നിയമങ്ങൾ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയിലെടുക്കാൻ കാരണമായത് . വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും യുട്യൂബ് ബ്ലോഗർമാർ അടയ്ക്കണമെന്നാണ് ആർ ടി ഒരു വ്യക്തമാക്കുന്നത് . എന്നാൽ ഇന്നുണ്ടായ സംഭവവികാസങ്ങൾ കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് വാൻ ലൈഫ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധരായ സഹോദരങ്ങളായ എബിനെയും ലിബിനെയും എത്തിച്ചിട്ടുള്ളത് . 

സർക്കാർ ഓഫീസിൽ അനധികൃതമായി പ്രവേശിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചതുമെല്ലാം ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് തലവേദനയാവും , കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു . ഇതുമായി തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു . ഇതനുസരിച്ച് ഓഫീസിലെത്തിയ യുവാക്കൾ സമൂഹമാധ്യമങ്ങളിൽ വൈകാരിക ലൈവ് വീഡിയോ ചെയ്തതതോടെ ഇവരുടെ ആരാധകരായ നിരവധിപ്പേർ ഓഫീസിലേക്ക് എത്തുകയായിരുന്നു ഇതോടെ സംഭവം പൊലീസിന് റിപ്പോർട്ട് ചെയ്യാതിരിക്കാനും സാധിക്കാത്ത നിലയിലാണ് സംഭവവികാസങ്ങൾ , മോട്ടോർ വാഹന വകുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ സംഭവത്തിന് പിന്നാലെ വന്ന പല പ്രതികരണങ്ങളും നിയമത്തെ വെല്ലുവിളിക്കുന്ന രീതിയിലുള്ളതാണ് .

 നിരത്തുകളിലെത്തുന്ന മറ്റുള്ള വാഹനങ്ങൾക്ക് ഭീഷണിയാവുന്ന തരീതിയിലുള്ളതാണ് ഇവരുടെ വാഹനത്തിലെ പല മോഡിഫിക്കേഷനുകളും എന്നാണ് ആർടിഒ വിശദമാക്കുന്നത് .

എന്നാൽ രാജ്യത്തിന്റെ പലയിടങ്ങളിലും പോകുന്നതിനാൽ അതിന് അനുകൂലമായാണ് മോഡിഫിക്കേഷനുകളെന്നാണ് ഇബുൾ ജെറ്റ് സഹോദരങ്ങൾ പറയുന്നത് . കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂർത്തിയാക്കി എറണാകുളത്ത് നിന്നെത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഈ ബുൾജെറ്റ് ഉടമകൾ യുട്യൂബ് വീഡിയോയിൽ പറയുന്നത് , പിന്നീട് നികുതി സംബന്ധിച്ച വിശദീകരണം നൽകി വാഹനം വിട്ടുനൽകിയെങ്കിലും അടുത്ത ദിവസം വാഹനം വീണ്ടും പിടിച്ചെടുത്തുവെന്നും സഹോദരങ്ങൾ ലൈവ് വീഡിയോയിൽ പറയുന്നുണ്ട് , നിലവിൽ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരേയും പൊലീസ്കസ്റ്റഡിയിലെടുത്തത് .