Headlines
Loading...
സൈകോവ് ഡി വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി,​ 12 വയസിന് മുകളിലുള്ളവർക്കും നൽകാം

സൈകോവ് ഡി വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി,​ 12 വയസിന് മുകളിലുള്ളവർക്കും നൽകാം

സൈഡസ് കാഡിലയുടെ കൊവിഡ് വാക്സിന്‍ സൈക്കോവ് ഡിയ്ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനാണ് സൈക്കോവ്. 

മൂന്ന് ഡോസ് വീതം എടുക്കേണ്ട വാക്സിന് 66.66 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നേരിട്ട് നല്‍കുന്നതായിരിക്കും സൈക്കോവ് ഡി വാക്‌സിന്‍. ജെറ്റ് ഇന്‍ജെക്ടര്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ കുത്തിവെയ്ക്കുക. ഇത്തരത്തിലൊരു സംവിധാനമായതിനാല്‍ തന്നെ പാര്‍ശ്വഫലങ്ങള്‍ക്കുള്ള സാധ്യതയും വളരെ കുറവായിരിക്കുമെന്നാണ് സൈഡസ് കാഡിലയുടെ വാദം. 28,000ത്തിലധികം പേരില്‍ നടത്തിയ പരശോധനയിലാണ് വാക്സിന്‍ 66.66 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്. 

അടിയന്തര ഉപയോഗ അനുമതി ലഭിച്ചതോടെ ലോകത്തിലെ ആദ്യത്തെ കൊവിഡ് പ്രതിരോധ ഡിഎന്‍എ വാക്സിനും രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന ആറാമത്തെ വാക്സിനുമാണ് സൈഡസ് കാഡിലയുടെ സൈക്കോവ് ഡി. അതേസമയം വാക്സിന്‍ മുതിര്‍ന്നവരില്‍ മാത്രമല്ല, കൗമാരക്കാരിലും ഉപയോഗിക്കാനാകുമെന്ന് കമ്പനിയുടെ മനേജിംഗ് ഡയറക്ടറായ ഷാര്‍വില്‍ പട്ടേല്‍ പറഞ്ഞു. 12 മതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കും സൈക്കോവ് ഡി നല്‍കാമെന്നാണ് സൈഡസിന്റെ അവകാശവാദം.