kerala
കര്‍ണ്ണാടക മന്ത്രിസഭ പുനസംഘടിപ്പിച്ച് ബസവരാജ് ബൊമ്മെ; മന്ത്രിസഭയിൽ യെദ്യൂരപ്പയുടെ മകനില്ല
കര്‍ണാടക മന്ത്രിസഭാ പുനഃസംഘടിപ്പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഉപമുഖ്യമന്ത്രി സ്ഥാനമില്ലാതെ 29 മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുനഃസംഘടന നടത്തിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര പട്ടികയില്‍ ഇടം പിടിച്ചിട്ടില്ലെന്നത് ഇതില്‍ ശ്രദ്ധേയമാണ്. ഒബിസി വിഭാഗത്തില്‍നിന്നും വൊക്കലിഗ സമുദായത്തില്‍നിന്നും ഏഴു പേരാണ് മന്ത്രിസഭയിലുള്ളത്.
സമുദായത്തില്‍നിന്ന് എട്ടുപേരും പട്ടികയില്‍ ഇടംപിടിച്ചു. എസ് സി വിഭാഗത്തില്‍നിന്ന് മൂന്നും എസ് ടി വിഭാഗത്തില്‍നിന്ന് ഒരാളുമാണുള്ളത്. ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള രണ്ടുപേരുമാണ് പുതിയ സഭയിലുള്ളത്. അതേസമയം ഒരു വനിത അംഗത്തിന് മാത്രമേ മന്ത്രിപദം ലഭിച്ചിട്ടുള്ളു.
' മാറ്റങ്ങളുമായെത്തിയ പുതിയ മന്ത്രിസഭ അനുഭവ സമ്പത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചത്. കേന്ദ്ര- സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം യെദ്യൂരപ്പ രാജിവെച്ചതോടെ ജൂലൈ 28നാണ് ബസവരാജ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. കര്‍ണ്ണാടകയുടെ 23-മത് മുഖ്യമന്ത്രിയാണ് അദ്ദേഹം.