Headlines
Loading...
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത് പൊലീസ്

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടർന്ന് നടന്‍മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത് പൊലീസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉദ്ഘാടന പരിപാടി നടന്നത്. ശേഷം ഇരുവരും ആശുപത്രിയുടെ ഇന്റന്‍സീവ് കെയര്‍ ബ്ലോക്കില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് ആള്‍ക്കൂട്ടം ഉണ്ടാക്കിയെന്നാണ് കേസ്. അതേസമയം, ഉദ്ഘാടന ചടങ്ങ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നത്. ഇതിന് ശേഷം ആള്‍ക്കൂട്ടമുണ്ടാകുകയും ജനങ്ങള്‍ താരങ്ങള്‍ക്ക് ചുറ്റും കൂടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിൽ സിനിമാ നിർമാതാവ് ആന്‍റോ ജോസഫിനും ആശുപത്രി മാനേജ്മെന്‍റിനെതിരെയും കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നടന്മാർ എത്തിയപ്പോൾ മുന്നൂറോളം പേർ കൂട്ടം കൂടിയെന്നാണ് എലത്തൂർ പൊലീസ് പറയുന്നത്.