malappuram
മുഹമ്മദ് സൗഹാന്റെ തിരോധാനത്തില്‍ ദുരൂഹത, കുട്ടിയെ കാണാതായ ദിവസം വീടിന് പരിസരത്ത് കണ്ട വാഹനം കേന്ദ്രീകരിച്ച് അന്വേഷണം
മലപ്പുറം: ഒരാഴ്ച മുന്‍പ് കാണാതായ മുഹമ്മദ് സൗഹാന്റെ തിരോധാനത്തില്‍ ദരൂഹത. കുട്ടിക്കു വേണ്ടിയുള്ള തെരച്ചില്‍ നാട്ടുകാരും പൊലീസും താത്ക്കാലികമായി നിര്‍ത്തി . ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാനാണ് ഇപ്പോഴും കാണാമറയത്ത് നില്‍ക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും കുട്ടിയെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഏഴ് ദിവസം സൗഹാന് വേണ്ടി വീടിന്റെ പരിസരത്തും വീടിനോട് ചേര്‍ന്ന വനപ്രദേശത്തും നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന വനത്തിന് സമീപത്ത് വെച്ച് കുട്ടിയെ നാട്ടുകാരിലൊരാള്‍ കണ്ടിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.
കുട്ടിയെ കാണാതായ ദിവസം വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്‍പോട്ട് പോവുന്നത്. നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി ഒരാഴ്ച തിരച്ചില്‍ നടത്തിക്കൊണ്ടിരുന്നത്. ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തി, എന്നാല്‍ ഫലമുണ്ടായില്ല.