ലയണൽ മെസിയെ കളിയാക്കുന്നതിനായി വീടിനു മുന്നിലെത്തിയ ആരാധകന്റെ വായടപ്പിക്കുന്ന മറുപടി നൽകി തിയാഗോ മെസി
താരത്തെ ആരാധിക്കുന്നവരും ബഹുമാനിക്കുന്നവരും അല്ലെന്നാണ് അടുത്തിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. മെസിയുടെ വീടിനു മുന്നിലെത്തി താരത്തെ കളിയാക്കാൻ ഒരു ആരാധകൻ ശ്രമിക്കുന്നതും അതിനു മെസിയുടെ മകനായ തിയാഗോ മെസി നൽകുന്ന മറുപടിയുമാണ് വീഡിയോയിലുള്ളത്.
Thiago Messi is a savage.
— Roy Nemer (@RoyNemer) August 9, 2021
Fans at Lionel Messi's house:
Fan: "Where is Messi? We are going to laugh at him."
Thiago Messi: "And I am going to laugh at your father." pic.twitter.com/ZAlzLzMZfw
"മെസിയെവിടെ, ഞങ്ങൾക്ക് അയാളുടെ മുഖത്തു നോക്കി ചിരിക്കണം," വീടിനു മുന്നിലെത്തിയ ഒരാൾ പറഞ്ഞപ്പോൾ അത് ഒട്ടും ഇഷ്‌ടപ്പെടാതിരുന്ന തിയാഗോ മെസി ഉടൻ തന്നെ മറുപടിയും നൽകി. "എങ്കിൽ നിന്റെ അച്ഛന്റെ മുഖത്തു നോക്കി ഞാനും ചിരിക്കും," എന്നായിരുന്നു തിയാഗോ മെസിയുടെ മറുപടി. അർജന്റീനിയൻ മാധ്യമപ്രവർത്തകനായ റോയ് നെമറാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്.
അതേസമയം ബാഴ്‌സലോണ വിട്ട ലയണൽ മെസി ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. മെസിയെ പിഎസ്‌ജി സ്വന്തമാക്കുന്നതിനെതിരെ ബാഴ്‌സയിലെ അഭിഭാഷകർ കേസ് കൊടുത്തിട്ടുണ്ടെങ്കിലും അത് ട്രാൻസ്‌ഫറിനെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്.