kasaragod
കേരള ദിനശ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉദുമയില്‍ ആരംഭിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു
ഉദുമ: ഓണം പ്രമാണിച്ച് കേരള ദിനശ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉദുമ ടൗണില്‍ സംഘടിപ്പിച്ചു. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, കുടകള്‍, സോപ്പ്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ തുച്ഛമായ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് കേരള ദിനശ് ബീഡി തൊഴിാളി കേന്ദ്ര സഹകരണ സംഘം ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും സംഘടിപ്പിച്ചത്.
സംഘം മുന്‍ ഡയരക്ടര്‍ പി.വി ഭാസകരന് ഉല്‍പന്നങ്ങള്‍ കൈമാറി പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.കുഞ്ഞമ്പു അദ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വി.കെ അശോകന്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ഉദുമ യൂണിറ്റ് ട്രഷറര്‍ കെ.വി നാരായണന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ഉദുമ ഏരിയ സെക്രട്ടറി ടി.വി രവീന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. സംഘം ഡയറക്ടര്‍ പി.രോഹിണി സ്വാഗതവും ഉദുമ ദിനേശ് ബീഡി ബ്രാഞ്ച് മേസ്ത്രി കെ.ദാക്ഷായണി നന്ദിയും പറഞ്ഞു.