idukki
കോവിഡ്, സാമ്പത്തിക ബാധ്യത: ഹോട്ടൽ ഉടമ ജീവനൊടുക്കി; സങ്കടത്തോടെ ഇടുക്കി
പീരുമേട് ∙ കോവിഡ് കാരണമുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ഹോട്ടൽ ഉടമ ജീവനൊടുക്കി. പീരുമേട് ജംക്‌ഷനിൽ നന്ദനം ഹോട്ടൽ നടത്തി വന്നിരുന്ന വിജയ് (38) ആണ് വീടിനുള്ളിൽ ജീവനൊടുക്കിയത്. ഭാര്യയും മക്കളും വീട്ടിലുള്ള സമയത്തു മുറിയിൽ കയറി കതകടച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.