Headlines
Loading...
കോവാക്‌സിന്‍, കോവിഷീല്‍ഡ് മിശ്രണം: കോക്ടെയ്ല്‍ വാക്‌സിന്‍ സുരക്ഷിതമെന്ന് ICMR പഠനം; WHO യുടെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധം

കോവാക്‌സിന്‍, കോവിഷീല്‍ഡ് മിശ്രണം: കോക്ടെയ്ല്‍ വാക്‌സിന്‍ സുരക്ഷിതമെന്ന് ICMR പഠനം; WHO യുടെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധം

ഇന്ത്യയില്‍ ലഭ്യമായ കോവിഡ് -19 വാക്‌സിനുകളായ കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയുടെ മിശ്രിതം പൊരുത്തവും വൈറസിനെതിരായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ മികച്ച ഫലങ്ങള്‍ കാണിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനം പറയുന്നു. ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മെയ് മുതല്‍ ജൂണ്‍ വരെയാണ് പഠനം നടത്തിയത്. ഇതു സൂചിപ്പിക്കുന്നത് അഡെനോവൈറസ് വെക്റ്റര്‍ പ്ലാറ്റ്‌ഫോം അധിഷ്ഠിത വാക്‌സിനും നിര്‍ജ്ജീവ വൈറസ് വാക്‌സിനും സംയോജിപ്പിക്കുന്നത് സുരക്ഷിതമാണെന്നു മാത്രമല്ല, SARS-CoV-2 ന്റെ വേരിയന്റുകള്‍ക്കെതിരെ മികച്ച പ്രതിരോധശേഷി നല്‍കുകയും ചെയ്തു.

ഇത്തരം കോക് ടെയില്‍ മരുന്ന് ഓരോ വാക്‌സീനുകളുടെ ന്യൂനതകളെയും മറികടക്കുന്നതിനും ഉപകരിക്കുന്നു. കൂടാതെ ഒന്നിലധികം കോവിഡ് -19 വാക്‌സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ സാധാരണക്കാരുടെ ഇടയില്‍ രൂപപ്പെടുന്ന സംശയങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുമെന്നും ഐസിഎംആര്‍ പറയുന്നു.  

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Indiatoday Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ഐസിഎംആര്‍ പഠനം 

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) ഒരു സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയാണ് കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകളുടെ മിശ്രിത ഡോസുകളെക്കുറിച്ച് പഠനം നടത്താന്‍ ശുപാര്‍ശ ചെയ്തത്. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിന്റെ (സിഎംസി) അപേക്ഷയെ തുടര്‍ന്നാണ് ഈ ശുപാര്‍ശ വന്നത്. അപേക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, സിഡിഎസ്സി പാനല്‍ സിഎംസി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തണമെന്ന് ശുപാര്‍ശ ചെയ്തു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ഇപ്പോള്‍ ലഭ്യമായ നാസല്‍ വാക്‌സിന്‍ മിശ്രിതം പരിശോധിക്കാനും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. 

കോവിഡ് വാക്‌സിനുകള്‍ കലര്‍ത്തുന്നതിനെക്കുറിച്ച് WHO എന്താണ് പറയുന്നത്?

ഈ വര്‍ഷം ജൂലൈയില്‍, ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍ വ്യത്യസ്ത നിര്‍മ്മാതാക്കളില്‍ നിന്നുള്ള കോവിഡ് -19 വാക്‌സിനുകള്‍ കലര്‍ത്തി യോജിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. ചെറിയ ഡാറ്റ ലഭ്യമായതിനാല്‍ ഇത് 'അപകടകരമായ പ്രവണതയാണെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

"ഇക്കാര്യത്തില്‍ വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതിനാല്‍ വേണ്ടത്ര വിവരങ്ങളും തെളിവുകളില്ലാത്തതുമായ മേഖലയിലാണ് ഞങ്ങള്‍ ഇപ്പോഴുള്ളത്. ്. വാക്‌സീന്‍ മിശ്രണത്തിലും അതിന്റെ പൊരുത്തത്തിലും പരിമിതമായ ഡാറ്റയാണുള്ളത്. അതുകൊണ്ട് ഇതൊരു അപകടകരമായ ഒരു പ്രവണതയാണരണ്ടാമത്തെ, മൂന്നാമത്തെയും നാലാമത്തെയും ഡോസ് എപ്പോള്‍, ആരാണ് എടുക്കേണ്ടതെന്ന് പൗരന്മാര്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ അത് രാജ്യങ്ങളിലെ അരാജകത്വ സാഹചര്യമായിരിക്കും, "സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.