Headlines
Loading...
വീണ്ടും ഇരുട്ടടി; പാചകവാതക വില കൂട്ടി

വീണ്ടും ഇരുട്ടടി; പാചകവാതക വില കൂട്ടി

പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലണ്ടറിന് 72.50 രൂപ വര്‍ധിപ്പിച്ചു. 

1623 രൂപയാണ് വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ പുതിയ വില. വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലണ്ടര്‍ വിലയില്‍ വര്‍ധനയില്ല. ഈ വര്‍ഷം മാത്രം പാചകവാതക വിലയില്‍ 303 രൂപയുടെ വര്‍ധനയാണുണ്ടായത്. ജൂലായ് ഒന്നിനും നേരത്തെ പാചക വാതക വില കൂട്ടിയിരുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് കഴിഞ്ഞമാസം വര്‍ധിപ്പിച്ചത്. 

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപയും കൂട്ടിയിരുന്നു. ഇന്ധന വിലവര്‍ധനവ് തുടര്‍ച്ചയായതിന് പിന്നാലെ പാചക വാതക വിലയും കുത്തനെ ഉയര്‍ത്തുന്ന പ്രവണത രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റ് കൂടുതല്‍ താളം തെറ്റിക്കും.