Headlines
Loading...
വാഹനം കഴുകുന്നത് സംബന്ധിച്ച തര്‍ക്കം; എട്ടംഗ സംഘം സ്ഥാപന ഉടമയെ മര്‍ദ്ദിച്ചു

വാഹനം കഴുകുന്നത് സംബന്ധിച്ച തര്‍ക്കം; എട്ടംഗ സംഘം സ്ഥാപന ഉടമയെ മര്‍ദ്ദിച്ചു

കോഴിക്കോട്: മുക്കത്ത് കാര്‍ വാഷിംഗ് സെന്റര്‍ ഉടമയ്ക്ക് ക്രൂരമര്‍ദ്ദനം. ബൈക്കിലെത്തിയ എട്ടംഗ സംഘമാണ് മര്‍ദ്ദിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം .സ്ഥാപനത്തിലേക്ക് ഇരച്ചുകയറിയ ആക്രമ സംഘം ഉടമയെ മര്‍ദ്ദിക്കുകയായിരുന്നു.

കഴിഞ്ഞദിവസം വാഹനം കഴുകുന്നതും ആയി സംബന്ധിച്ച് ചെറിയ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നും വാഹനം വൃത്തിയാക്കാന്‍ സംഘം എത്തുകയും തിരക്കായത് കൊണ്ട് വൃത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഉടമ അറിയിക്കുകയും ചെയ്യുതു. എന്നാല്‍ ഇതില്‍ പ്രകോപിതരായ സംഘം സ്ഥാപന ഉടമയെ മര്‍ദ്ദിക്കുകയായിരുന്നു.

പരിക്കേറ്റ ഉടമ ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.