kerala
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ പിടിയില്‍. ഇയാള്‍ മുന്‍പ് കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.
നിലവില്‍ ആറ് പേരാണ് കേസില്‍ പ്രതികളായുള്ളത്. ഒളിവില്‍ പോയ ഇവര്‍ക്ക് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശൂരില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാലു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ബിജു കരീം, ടി.ആര്‍. സുനില്‍കുമാര്‍, ബിജോയ്, ജില്‍സ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിലെ ഫ്ളാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍.