Headlines
Loading...
പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി എസ് ബാനർജി വിടവാങ്ങി

പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി എസ് ബാനർജി വിടവാങ്ങി

കൊല്ലം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ മനക്കര മനയില്‍ പിഎസ് ബാനര്‍ജി (PS Banarji) അന്തരിച്ചു. നാൽപ്പത്തിയൊന്നു വയസായിരുന്നു. 

കൊവിഡാനന്തര ചികിത്സയിലിരിക്കെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പിഎസ് ബാനർജി (PS Banarji) കൊല്ലം സ്വദേശിയാണ്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു പി എസ് ബാനർജിയുടേത്. മാത്രമല്ല ലളിതകലാ അക്കാദമി ഫെലോഷിപ്പും ബാനർജിക്ക് ലഭിച്ചിട്ടുണ്ട്. 

ടെക്‌നോപാർക്കിലെ ഐടി കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായിരുന്നു അദ്ദേഹം.  നടൻ പാട്ടിലും നല്ല ശ്രദ്ധ നേടിയ കലാകാരനായിരുന്നു പിഎസ് ബാനർജി. താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടന്‍ പാട്ടുകള്‍ ആലപിച്ചത് ബാനര്‍ജിയായിരുന്നു.