Headlines
Loading...
രസതന്ത്രത്തിൽ പി.എച്ച്. ഡി നേടിയ ജയശ്രീയേയും മറ്റ് ഉന്നത വിജയികളെയും അനുമോദിച്ചു

രസതന്ത്രത്തിൽ പി.എച്ച്. ഡി നേടിയ ജയശ്രീയേയും മറ്റ് ഉന്നത വിജയികളെയും അനുമോദിച്ചു

മാംഗ്ലൂർ സർവ്വകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ പി.എച്ച്. ഡി നേടിയ ജയശ്രീ എ, പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾകൾ എന്നിവരെ ബി.ജെ.പി ചാത്തംകൈ - ഇടുവുങ്കാൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്തിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു.

 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവരവരുടെ വീടുകളിൽ ചെന്നാണ് അനുമോദിച്ചത്. ബി.ജെ.പി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മണികണ്ഠൻ, ബൂത്ത് പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി വിജയ, ട്രഷർ ചന്ദ്രൻ എന്നിവരും പാർട്ടി പ്രവർത്തകരും സംബന്ധിച്ചു.