Headlines
Loading...
വവ്വാലില്‍ നിന്ന് മാര്‍ബര്‍ഗ് വൈറസ് പടരുന്നു ; ഭീതിയില്‍ ആഫ്രിക്ക

വവ്വാലില്‍ നിന്ന് മാര്‍ബര്‍ഗ് വൈറസ് പടരുന്നു ; ഭീതിയില്‍ ആഫ്രിക്ക

ജനീവ (സ്വിറ്റ്​സർലൻഡ്​): പടിഞ്ഞാറൻ ആഫ്രിക്കയെ ആശങ്കപ്പെടുത്തി എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോർട്ട്​ ചെയ്​തു. ഗിനിയയിലാണ്​ മാർബർഗ്​ വൈറസ്​ കേസ്​ റിപ്പോർട്ട്​ ചെയ്​തതെന്ന്​ ഡബ്ള്യു എച്ച് ഒ വ്യക്തമാക്കി.ഈ വൈറസ് 88 ശതമാനം പേർക്ക് വരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ് എബോള ഉൾപ്പെടു​ന്ന ഫിലോവൈറസ്​ കുടുംബത്തിലെ അംഗമാണ്. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക്​ രോഗം പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടരും .1967ൽ ജർമനിയിലെ മാർബർഗ് പട്ടണത്തിൽ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ്​ ഈ പേര്​ ലഭിച്ചത്.ഗ്വക്കെഡോയിൽ ആഗസ്റ്റ്​ 2 ന്​ മരിച്ച രോഗിയിൽ നിന്ന്​ ശേഖരിച്ച സാംപിൾ പരിശോധനക്ക്​ വിധേയമാക്കിയതിൽ നിന്നാണ് ​ രോഗബാധ കണ്ടെത്തിയത്​. ഗിനിയയിൽ എബോളയുടെ രണ്ടാം വരവിന്​ അന്ത്യമായെന്ന്​ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച്​ രണ്ട്​ മാസം കഴിയുന്നതിന് ​ മുമ്പാണ്​ മാർബർഗ്​ വൈറസിന്‍റെ കണ്ടെത്തൽ ​. കഴിഞ്ഞ വർഷം തു​ടങ്ങിയ എബോള ബാധയിൽ 12 ജീവനുകളാണ്​ നഷ്​ടമായത്​.

അതെ സമയം ഗിനിയൻ സർക്കാറും മാർബർഗ്​ കേസ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. റൗസെറ്റസ് വവ്വാലുകൾ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ്​ മാർബർഗ്​ പടരാൻ സാധ്യത. രോഗം ബാധിച്ച ആളുകളുടെ ശരീര ദ്രാവകങ്ങളിൽ നിന്നോ അല്ലെങ്കിൽ മലിനമായ പ്രതലങ്ങളുമായോ വസ്തുക്കളുമായോ സമ്പർക്കത്തിലൂടെയോ ആണ്​ മാർബർഗ്​ പകരുന്നതെന്നാണ്​ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത് ​. ഈ സാഹചര്യത്തിൽ രോഗം പടരുന്നത്​ തടയാനായി രാജ്യത്ത്​ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ഡെമോക്രാറ്റിക്​ റിപബ്ലിക്​ ഓഫ്​ കോംഗോ എന്നിവിടങ്ങളിൽ നേര​ത്തെ മാർബർഗ്​ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തിരുന്നു. അതെ സമയം ഇതാദ്യമായാണ്​ രോഗം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്നത്