Headlines
Loading...
2019ല്‍ തൊഴിലില്ലായ്മ മൂലം രാജ്യത്ത് ആത്മഹത്യ ചെയ്തത് 2,851 പേര്‍: കേന്ദ്രം

2019ല്‍ തൊഴിലില്ലായ്മ മൂലം രാജ്യത്ത് ആത്മഹത്യ ചെയ്തത് 2,851 പേര്‍: കേന്ദ്രം

ന്യൂഡൽഹി ∙ തൊഴിലില്ലായ്മ മൂലം 2019ല്‍ രാജ്യത്ത് 2,851 പേര്‍ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പക്കലുള്ള കണക്കാണ് സര്‍ക്കാര്‍ പാര്‍ലമെന്‍റിനു കൈമാറിയത്.

അതേ വർഷം കേരളത്തില്‍നിന്ന് 81 മരണമാണ് തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യയായി റജിസ്റ്റര്‍ ചെയ്തത്. ഏറ്റവുമധികം പേര്‍ ജീവനൊടുക്കിയത് കര്‍ണാടകയിലാണ്, 553. തൊട്ടുമുൻപത്തെ വർഷം രാജ്യത്ത് 2,741 പേര്‍ ഇത്തരത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. അതേവര്‍ഷം കേരളത്തില്‍ 147 പേർ ജീവനൊടുക്കി.