national
കോവിഡ് -19 വാക്‌സിന്‍ ബുക്കിംഗ് ഇനി വാട്‌സാപ്പ് വഴിയും, നിര്‍ണ്ണായക മുന്നേറ്റമെന്ന് ആരോഗ്യമന്ത്രി
ന്യൂഡൽഹി ∙ കോവിഡ് വാക്സീനുള്ള സ്ലോട്ട് ഇനി വാട്സാപ് വഴിയും ബുക്ക് ചെയ്യാം. കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകൂ. കേന്ദ്രസർക്കാരും വാട്സാപ്പും സഹകരിച്ചുള്ള പദ്ധതിയാണിത്.
∙ 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക.
∙ പച്ച നിറമുള്ള ടിക് കാണിക്കുന്ന വെരിഫൈഡ് അക്കൗണ്ട് ആണെന്ന് ഉറപ്പാക്കുക.
∙ ഈ നമ്പറിലേക്ക് 'Book Slot' എന്നു മെസേജ് അയയ്ക്കുക.
∙ ഫോണിൽ കോവിൻ സിസ്റ്റത്തിൽ നിന്ന് ഒടിപി (വൺ ടൈം പാസ്‍വേഡ്) എസ്എംഎസായി ലഭിക്കും. ഇത് വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക. കോവിനിൽ റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും.
∙ ആർക്കാണോ വാക്സീൻ എടുക്കേണ്ടത് അവരുടെ നേരെയുള്ള നമ്പർ ടൈപ്പ് ചെയ്യുക
∙ ‘സെർച്ച് ബൈ പിൻകോഡ്’ എന്നതു ടാപ് ചെയ്ത് പിൻകോഡ് നൽകുക.
∙ സ്ലോട്ട് ലഭ്യമാണെങ്കിൽ ദൃശ്യമാകും. ഇല്ലെങ്കിൽ വീണ്ടും മറ്റു പിൻകോഡുകൾ നൽകി തിരയാം.
∙ ആവശ്യമായ വാക്സീൻ, പെയ്ഡ്/ഫ്രീ എന്നിവ തിരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്.