kasaragod
ഉദുമ വാക്സിനേഷൻ കേന്ദ്രത്തിൽ സംഘർഷാവസ്ഥ പോലീസ് നിയന്ത്രണം ഏറ്റെടുത്തു
ഉദുമ: നാലാംവാതുക്കൽ വാക്സിനേഷൻ കേന്ദ്രത്തിൽ സംഘർഷാവസ്ഥ . സംഘർഷാവസ്ഥയ്ക്ക് കാരണമായത് ഇന്ന് രാവിലെ ചുവപ്പ് കളർ യൂണിഫോം ധരിച്ചു വന്ന ഒരു കൂട്ടം സിപിഎം പ്രവർത്തകർ നിയന്ത്രണം ഏറ്റെടുത്തത്.
ചുവന്ന യൂണിഫോം ധരിച്ച് എത്തിയവർ ഗേറ്റിനു പുറത്തും അകത്തും നിലയുറപ്പിച്ചു എന്നാൽ അവിടെ എത്തിയ മുസ്ലിം ലീഗ് നേതാക്കന്മാർ മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് വെച്ച് സേവാഭാരതി പ്രവർത്തകർ പ്രത്യേക യൂണിഫോമണിഞ്ഞ സന്നദ്ധ പ്രവർത്തനം നടത്തിയപ്പോൾ കേരളത്തിൽ സന്നദ്ധപ്രവർത്തകർ പ്രത്യേകിച്ച് ഒരു രാഷ്ട്രീയപാർട്ടിയുടെ കളരോ മത ചിഹ്നം വെച്ചുള്ള പ്രവർത്തനം അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് മുസ്ലിം ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി.
അതിനുശേഷവും ചുവപ്പു വസ്ത്രമണിഞ്ഞ് വന്ന സിപിഎം പ്രവർത്തകർ ചുവപ്പു വസ്ത്രം മാറ്റുവാൻ തയ്യാറാവാത്തത് കൊണ്ട് മണിക്കൂറുകൾക്കകം മുസ്ലിം ലീഗിൻറെ സന്നദ്ധസംഘടന"വൈറ്റ് കാർഡ്" സ്ഥലത്ത് നിലയുറപ്പിച്ചു സംഘർഷ സാധ്യത മനസ്സിലാക്കിയ പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും ഹോസ്പിറ്റലിലെ അകത്തു നിന്നും പുറത്തു പോകാൻ ആവശ്യപ്പെടുകയും തുടർന്ന് വൈറ്റ് കാർഡ് പ്രവർത്തകർ പുറത്തു പോകുകയും സിപിഎം പ്രവർത്തകർ സ്ഥലത്ത് നിലയുറപ്പിച്ചപോൾ നാലാംവാതുക്കലിൽ നിന്ന് എത്തിയ മുസ്ലിം ലീഗ് പ്രവർത്തകർ ഇതിനെ ചോദ്യം ചെയ്തപ്പോൾ പോലീസുകാർ വീണ്ടും ഇടപെട്ടു പ്രത്യേക യൂണിഫോമുമായി വന്നവരെ പുറത്താക്കി തുടർന്ന് പോലീസ് നിയന്ത്രണം ഏറ്റെടുത്തു.