Tokyo Olympics 2020
വെള്ളിത്തിളക്കവുമായി ചാനു; ടോക്യോയില്‍ ആദ്യ മെഡലുയര്‍ത്തി ഇന്ത്യ
ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്കു തുടക്കമായി. 49 കിലോ വിഭാഗം വനിത ഭാരോദ്വാഹനത്തില്‍ വെള്ളി നേടി മീരാ ഭായ് ചാനു 130 കോടി ജനങ്ങളുടെ പ്രതീക്ഷ കാത്തു.
ഇന്ന് നടന്ന മത്സരത്തില്‍ സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ മെഡല്‍ നേട്ടം. അവസാന ശ്രമത്തില്‍ 117 കിലോ ഉയര്‍ത്തുവാന്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ചാനു ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ല.