
entertainment desk
രാജ്യത്തെ ഇന്ധനവില വര്‍ധനവിനെ പരിഹസിച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍
രാജ്യത്തെ ഇന്ധനവില വർധനവിനെ പരിഹസിച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ. ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലതെന്ന് സണ്ണി ഫേസ്ബുക്കിൽ കുറിച്ചു. സെക്കിളിനൊപ്പമുള്ള ചിത്രങ്ങളും സണ്ണി ലിയോൺ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് താഴെ കേന്ദ്ര സർക്കാരിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തുന്നത്.
അതേസമയം, ഇന്ധനവില വർധനവിനെതിരെ കർഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. സമര സ്ഥലങ്ങളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും കർഷക പ്രതിഷേധം നടത്തി. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ആയിരുന്നു പ്രതിഷേധം. രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്.