ഒന്നിടവിട്ട ദിവസങ്ങളില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്ന പതിവിന് ഇന്നും മാറ്റമില്ല. രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ 27 പൈസയുമാണ് കൂടിയത്.
വില വര്‍ദ്ധനയോടെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 102.89 രൂപ എന്ന നിലയിലെത്തി. 96.47 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 101.01 രൂപയായി. ഡീസലിന് 95.71 രൂപയാണ് വില. കോഴിക്കോട് പെട്രോളിന് 101.32 രൂപ, ഡീസലിന് 95.02 എന്ന നിലയിലെത്തി.
അതിനിടെ പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ 11 മണി വരെ വീടുകളിലാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എറണാകുളം പറവൂരിലെ വസതിയില്‍ സമരത്തിന്റെ ഭാഗമാവും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ജഗതിയിലെ വസതിയിലും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂര്‍ക്കടയിലെ വീട്ടിലും സമരത്തിന്റെ ഭാഗമാവും.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി കൊട്ടാരക്കരയിലും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിറ്റി തോമസ് തൃക്കാക്കര പാലാരിവട്ടം വസതിയിലും സമരത്തിന്റെ ഭാഗമവും.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് റ്റി സിദ്ധിഖ് കല്‍പ്പറ്റ, പികെ കുഞ്ഞാലിക്കുട്ടിയും സാദിക്കലി തങ്ങള്‍ മലപ്പുറത്തെ വസതി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വസതി,മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല ജഗതിയിലെ വസതി, സി.പി.ജോണ്‍ വഴുതക്കാട്, തൊടുപുഴ പിജെ ജോസഫ്, ആര്‍എസ്പി. നേതാക്കളായ എഎ അസീസ്, എന്‍കെ പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍ എന്നിവര്‍ കൊല്ലത്തും ജി.ദേവരാജന്‍ കൊല്ലം രാമന്‍കുളങ്ങര, അനൂപ് ജേക്കബ് കൂത്താട്ടുകുളം, മാണി സി. കാപ്പന്‍ പാലാ, ജോണ്‍ ജോണ്‍ പാലക്കാട്, രാജന്‍ ബാബു എറണാകുളത്തും പ്രതിഷേധങ്ങളുടെ ഭാഗമാവും. ജൂലായ് ഒന്നിന്നാണ് രാജ്യത്ത് പാചകവാതക വില കൂട്ടിയത്. വീടുകളിലെ സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് കൂട്ടിയത്