Headlines
Loading...
‘അപ്പനെ എന്തിനാണ് മോശക്കാരനാക്കുന്നതെന്ന് പിണറായിയോട് ചോദിക്കണം’; ജോസ് കെ മാണിയോട് പിസി ജോര്‍ജ്

‘അപ്പനെ എന്തിനാണ് മോശക്കാരനാക്കുന്നതെന്ന് പിണറായിയോട് ചോദിക്കണം’; ജോസ് കെ മാണിയോട് പിസി ജോര്‍ജ്

കെഎം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ പരാമര്‍ശത്തില്‍ എ വിജയരാഘവന്‍ നല്‍കിയ വിശദീകരണത്തിനെതിരെ പിസി ജോര്‍ജ്. യുഡിഎഫിനെതിരെയല്ല കെഎം മാണിക്കെതിരൊയായിരുന്നു അന്ന് നിയമസഭയില്‍ നടന്നതെന്നും സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളരുതെന്നും പിസി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. വിജയരാഘവന്‍ വൃത്തികെട്ടവനാണെന്ന് പറയേണ്ടി വരുമെന്നും അത്രയ്‌ക്കേ മോശം വിശജീകരണാണ് നല്‍കിയതെന്നും മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പറഞ്ഞു.

കെഎം മാണി കള്ളനാണെന്നും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞാണ് അന്ന് പ്രതിഷേധം നടന്നത്. സുപ്രീം കോടതിയില്‍ സത്യവാങ്ങ് മൂലം കൊടുത്തത് പിണറായി അറിയാതെയാണോ. സുപ്രീം കോടതി കണക്കിന് മുഖമടച്ചു കൊടുത്താണ് വിട്ടിരിക്കുന്നത്. കെ മാണി അഴിമതിക്കാരനാണ്. അത് എല്ലാവര്‍ക്കും അറായാവുന്നതാണ്. പക്ഷെ അങ്ങേര് മരിച്ചു പോയ ആളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച കെഎം മാണിയെ കേരള രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്തിനാണ്. ജോസ് കെ മാണിയാണ് ഇതിനു മറുപടി പറയേണ്ടത്.

സര്‍ക്കാര്‍ വീണിടത്തു കിടന്ന് ഉരുളേണ്ട. ജോസ് കെ മാണി മുന്നണി വിടണമെന്നൊന്നും ഞാന്‍ പറയുന്നില്ല. ചക്കരക്കുടത്തില്‍ കൈയ്യിട്ടിരിക്കുകയാണ്. നക്കിക്കോ. പക്ഷെ ഇത്് മര്യാദകേടാണ് ചെയ്തതെന്ന് പിണറായിയോട് പറയണം. നിങ്ങളുടെ കൂടെ വോട്ട് പിട്ടുന്നത് എന്റെ അപ്പനെ എന്തിന് മോശമാക്കണം എന്ന് ചോദിക്കണം. ഇതൊക്കെ മൂന്നാം തരം ഇടപാടാണെന്നാണ് പിണറായിയോട് എനിക്ക് പറയാനുള്ളത്. മരിച്ചിട്ടത്ര കൊല്ലമായില്ല ഇനിയെങ്കിലും ഉപേക്ഷിക്ക്,’ പിസി ജോര്‍ജ് പറഞ്ഞു.

കെഎം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശത്തിലാണ് വിശദീകരണവുമായി എ വിജയരാഘവന്‍ രംഗത്തെത്തിയത്. സുപ്രീംകോടതിയില്‍ കെഎം മാണി എന്ന പേര് പരാമര്‍ശിച്ചിട്ടില്ലെന്നും കോടതിയിലെ കാര്യങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടത്. അഴിമതി സര്‍വ്വവ്യാപിയായി നടപ്പിലാക്കിയ സംവിധാനമാണ് യുഡിഎഫെന്നും അവരെ തള്ളിയാണ് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.