Headlines
Loading...
‘സഹായം ചോദിച്ചുവിളിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി’; മുകേഷിനെതിരെ നടപടിയാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് എംഎസ്എഫിന്റെ പരാതി

‘സഹായം ചോദിച്ചുവിളിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി’; മുകേഷിനെതിരെ നടപടിയാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് എംഎസ്എഫിന്റെ പരാതി

സഹായത്തിനായി വിളിച്ച പത്താംക്ലാസ് വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ മുകേഷിനെതിരെ പരാതിയുമായി എംഎസ്എഫ്. കുട്ടിയെ എംഎല്‍എ ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി എംഎസ്എഫ് ബാലാവകാശ കമ്മീഷനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മുകേഷിനെതിരെ ശക്തമായ നടപടിവേണമെന്നും ശിക്ഷ നല്‍കണമെന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പരാതിയിലൂടെ ആവശ്യപ്പെട്ടു.

എംഎല്‍എയോട് സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ചെയ്‌തെന്നും പരാതിക്കാരന്‍ പറയുന്നു. കുട്ടിക്കെതിരെ മുകേഷ് ഭീഷണിയുയര്‍ത്തുന്നത് ഫോണ്‍ രേഖയില്‍ നിന്നും വ്യക്തമാണെന്നും എംഎസ്എഫ് ബാലാവകാശ കമ്മീഷനുമുന്നില്‍ പരാതിപ്പെട്ടു.

 വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി  മുകേഷ് ഫേസ്ബുക്ക് ലൈവിലൂടെ എത്തിയിരുന്നു. ഫോണ്‍ കോളിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പൊതുജനങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമെന്നും മുകേഷ് പറഞ്ഞു. ഇത് പ്ലാന്‍ ചെയ്ത് നടത്തിയ അക്രമണത്തിന്റെ ഭാഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ അക്രമണമാണ് താന്‍ നേരിടുന്നത്. ഫോണില്‍ വിളിച്ച് പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇത്രയും നാളായി അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും മുകേഷ് പറഞ്ഞു. ചൂരല്‍ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.