Headlines
Loading...
കെഎസ്ആര്‍ടിസിയില്‍ ഇനി ഡബിള്‍ ഡ്യൂട്ടിയില്ല; സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂര്‍

കെഎസ്ആര്‍ടിസിയില്‍ ഇനി ഡബിള്‍ ഡ്യൂട്ടിയില്ല; സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി. ഇനിമുതല്‍ 12 മണിക്കൂറാണ് സിംഗിള്‍ ഡ്യൂട്ടി സമയം. അത്യാവശ്യമാണെങ്കില്‍ മാത്രം ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ മതിയെന്നാണ് നിര്‍ദേശം. ഡ്രൈവര്‍മാര്‍ക്ക് സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂര്‍ എന്നത് എട്ട് മണിക്കൂറും, പരമാവധി പത്ത് മണിക്കൂറുമെന്നതാണ് പുതിയ വ്യവസ്ഥ. ഒരാഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി.

എന്നാല്‍ എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന തൊഴില്‍ മാനദണ്ഡം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് കെഎസ്ടി എംപ്ലോയീസ് സംഘത്തിന്റെ നിലപാട്.

അതേസമയം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഇന്നലെ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വിതരണം ചെയ്യുന്ന സഹകരണ ബാങ്കുകള്‍ക്ക് ഇന്നലെ പ്രവര്‍ത്തി ദിനമായിരുന്നില്ല എന്നതിനാല്‍ പെന്‍ഷന്‍ വിതരണം ഇന്ന് നടക്കും. ജൂണ്‍ മാസത്തില്‍ നല്‍കേണ്ട പെന്‍ഷനാണ് ഒരു മാസം വൈകി ഇപ്പോള്‍ വിതരണം ചെയ്യുന്നത്.