Headlines
Loading...
മീരാബായ് ചാനു ഇനി എ എസ് പി; ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി

മീരാബായ് ചാനു ഇനി എ എസ് പി; ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി

ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി ആദ്യ മേഡല്‍ സ്വന്തമാക്കിയ മീരബായ് ചാനു ഇനി മണിപ്പൂര്‍ എ എസ് പി. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് സേനയില്‍ അഡീഷണല്‍ സുപ്രണ്ട് സ്ഥാനവും ഒരു കോടി രൂപ സമ്മാനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറ്റി മുപ്പത് കോടി ജനങ്ങളുടെ പ്രതീക്ഷയാണ് ടോക്യോ ഒളിമ്പിക്‌സ് സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തി മീരബായി ചാനു കാത്തത്. കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ അഭിമാനമാവുകയാണ് മണിപ്പൂര്‍ സ്വദേശിനിയായ മീര ഭായി ചാനു. ഭാരോദ്വാഹനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിത കൂടിയാവുകയാണ് മീരബായി ചാനു. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വാഹനത്തില്‍ വീണ്ടും ഒരു ഇന്ത്യന്‍ വനിത നേട്ടം കുറിയ്ക്കുന്നത്.

തന്റെ രണ്ടാമത്തെ ഒളിമ്പിക്സിലാണ് താരം രാജ്യത്തിന്റെ അഭിമാനമാവുന്നത്. വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ സായ്കോം മീരബായ് ചാനു റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. 2016ല്‍ ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട് ചാനു. സ്നാച്ചില്‍ 79 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 90 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. ഗ്ളാസ്ഗോയില്‍ 2014ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേട്ടവും മീരബായ് ചാനുൂവെന്ന ഈ 26 കാരി സ്വന്തമാക്കിയിട്ടുണ്ട്.