അടുത്തിടെയാണ് മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ കവിതാ സമാഹാരം ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പ്രസിദ്ധീകരിക്കപ്പെട്ടത്.
പുസ്തകത്തിന്റെ വിശേഷങ്ങൾ മോഹൻലാൽ ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ദുൽഖർ സൽമാൻ, സുപ്രിയ മേനോന്‍ തുടങ്ങി പുസ്തകം വായിച്ച പലരും വിസ്മയയുടെ കവിതകളെക്കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കു വച്ചത്.
ഇപ്പോഴിതാ വിസ്മയയുടെ പുസ്തകം വായിച്ച് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ അഭിനേത്രി നസ്രിയ. തന്റെ കയ്യൊപ്പോടു കൂടിയ പുസ്തകം വിസ്മയ നസ്രിയയ്ക്കും ഫഹദിനും സമ്മാനിച്ചിരുന്നു.

പുസ്തകം വായിച്ച ശേഷം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ മായയെ അഭിനന്ദിച്ചത്. ‘ഞാൻ വളരെ വൈകിപ്പോയി, എന്നാലും മായ ഇത് വളരെ മനോഹരമാണ്’ എന്നാണ് നസ്രിയ കുറിച്ചത്.