kasaragod
കോവിഡ് രോഗികളുടെ താമസ കേന്ദ്രവും സാമ്പിൾ ശേഖരണ കേന്ദ്രവും പ്രവർത്തിക്കുന്ന അതെ വിദ്യാലയത്തിൽ പ്ലസ് വൺ പരീക്ഷയും ആശങ്കയിൽ വിദ്യാർഥികളും രക്ഷിതാക്കളും
കാസർഗോഡ്: ഉദുമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കോവിഡ് ടെസ്റ്റ് നടത്തുന്നതും അതിനോടൊപ്പം തന്നെ സ്കൂളിലെ മറ്റൊരു കെട്ടിടത്തിൽ കോവിഡ് പോസിറ്റീവ് ആയവർക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് ഈ മേഖല എല്ലാം നിരോധന മേഖലയാണ് എന്നാൽ ജൂൺ 28 മുതൽ പ്ലസ് വൺ പരീക്ഷ ഇതേ സ്കൂളിലാണ് നടന്നുവരുന്നത്.
സർക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും എന്നാൽ അതെ സർക്കാരിൻറെ കീഴിലുള്ള ഉദുമ ഗവൺമെൻറ് സ്കൂളിൽ കോവിഡ് ടെസ്റ്റും കോവിഡ് പോസിറ്റീവായ രോഗികളെ താമസിപ്പിക്കുകയും അതേ സ്കൂളിൽ വച്ച് തന്നെ പ്ലസ് വൺ പരീക്ഷ നടത്തുന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഒരുപോലെ ആശങ്കയുണ്ട് ഇതിനെതിരെ ഉദുമ മണ്ഡലം എം എസ് എഫ് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉദുമ പഞ്ചായത്ത് പ്രസിഡണ്ടിനും ഉദുമ ഹെൽത്ത് അതോറിറ്റിക്കും പരാതി നൽകി.