"ഇടുക്കി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എംപി യുടെയും സംഘത്തിന്‍റെയും ഇടമലക്കുടി സന്ദർശനം. പരിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി മൂന്നാർ സിഐ കെ ആർ മനോജ്. പഠനോപകരണങ്ങൾ വിതരണം നടത്തുന്നതിന്‍റെ മറവിൽ ഇടമലക്കുടിയിലേക്ക് ഉല്ലാസയാത്ര നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
എഐവൈഎഫ് പ്രവർത്തകർ നൽകിയ പരാധിയിലാണ് സി ഐ കെ ആർ മനോജ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഞയറാഴ്ചയാണ് ഇടുക്കി എം പി ഡീൻ കുര്യാക്കോസും സുഹൃത്തുക്കളും ഇടമലക്കുടിയിൽ സന്ദർശിച്ചത്. യൂട്യൂബ് ബ്ലോഗർ ഉല്ലാസയാത്ര നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.
എംപിയെന്ന നിലയില്‍ അദ്ദേഹത്തിന്റ പ്രവര്‍ത്തന മേഖഖ സന്ദര്‍ശിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ മറ്റുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എംപിക്കൊപ്പമെത്തിയവരാണ് സന്ദര്‍ശന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എംപി ക്കൊപ്പം ഉല്ലാസയാത്രയെന്നാണ് യൂട്യൂബില്‍ തലക്കെട്ട് നല്‍കിയത്. എന്നാല്‍ ചിത്രം വിവാദമായതോടെ തലക്കെട്ട് മാറ്റിയെന്നും ആരോപണമുണ്ട്.
ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ്ഗ പഞ്ചായത്തിൽ പരിശോധനകൾ നടത്താതെയാണ് എം പിയും സംഘം സന്ദർശനം നടത്തിയത്. പ്രശ്നത്തിൽ അടിയന്തര നടപടി വേണമെന്നാണ് സി പി എം - സി പി ഐ പ്രാദേശക നേത്യത്വത്തിന്‍റെ ആവശ്യം."