kasaragod
ഹാഷിം മഠത്തിലിന് പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി
കാസർഗോഡ്: ദുബായ് കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി ട്രഷറായി തെരഞ്ഞെടുത്ത ഹാശിം മഠത്തിലിന് പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സോളാർ കുഞ്ഞഹ്മദ് ഹാജി അധ്യക്ഷതയിൽ പള്ളിക്കര ലീഗ് ഹൌസിൽ നടന്ന സ്വീകരണ ചടങ്ങിൽ പഞ്ചായത്തിലെ മുതിർന്ന നേതാവും ഉദുമ മണ്ഡലം മുസ്ലിം ലീഗ് വൈ: പ്രസിഡന്റുമായ കെ.എ അബ്ദുല്ല ഹാജി ഷാൾ അണിയിച്ചു സ്വികരിച്ചു
ചടങ്ങിൽ ജില്ലാ പ്രവാസി ലീഗ് പ്രസി എ.പി ഉമ്മർ, മണ്ഡലം വൈ: പ്രസി തൊട്ടി സാലി ഹാജി, ടി.പി കുഞ്ഞബദുല്ല ഹാജി, ഹനീഫ് കുന്നിൽ, എം.ജി മുഹമ്മദ്, കെ.എം.സി.സി ജില്ലാ വൈ: പ്രസി. റഷീദ് ഹാജി കല്ലിങ്കാൽ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഷാനവാസ് എം.പി, ആമു ഹാജി മവ്വൽ, അബ്ബാസ് തെക്ക്പുറം, മുഹമ്മദ് കുഞ്ഞി ചോണായി, അബുൽ റഹ്മാൻ തൊട്ടി, റിസ്‌വാൻ പള്ളിപ്പുഴ, മഹമൂദ് പള്ളിപ്പുഴ എന്നിവർ സംബന്ധിച്ച് സംസാരിച്ചു.