kerala
ചോദ്യോത്തര വേളയിൽ ആക്ഷേപിച്ചെന്ന് ആരോപണം; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ചോദ്യോത്തര വേളയിൽ ഭരണപക്ഷം അവഹേളിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
‘സംസ്ഥാനത്ത് ഓഖി, നിപ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളെ ദുർബലപ്പെടുത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങൾക്കിടയിലും ക്ഷേമ പ്രവർത്തനങ്ങളും വികസന പദ്ധതികളും കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാമോ’ എന്നതായിരുന്നു പ്രതിപക്ഷത്തോടുള്ള ചോദ്യം.