Headlines
Loading...
‘സഭാ തര്‍ക്കത്തിന്റെ പേരില്‍ ഒരു പെണ്ണും പീഢന പരാതി ഉന്നയിക്കില്ല’; കെട്ടിച്ചമച്ച കേസെന്ന ആരോപണം തള്ളി മയൂഖ ജോണി

‘സഭാ തര്‍ക്കത്തിന്റെ പേരില്‍ ഒരു പെണ്ണും പീഢന പരാതി ഉന്നയിക്കില്ല’; കെട്ടിച്ചമച്ച കേസെന്ന ആരോപണം തള്ളി മയൂഖ ജോണി

"സുഹൃത്തിനെ ചുങ്കത്ത് ജോണ്‍സണ്‍ ബലാത്സംഗം ചെയ്തുവെന്ന പരാതി വ്യാജമാണെന്ന ആരോപണത്തിന് മറുപടിയുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. സിയോണ്‍ സഭയിലെ തര്‍ക്കമാണ് വ്യാജ പീഢനക്കേസിന് പിന്നിലെന്ന ആരോപണം തള്ളിക്കൊണ്ടായിരുന്നു മയൂഖ ജോണിയുടെ പ്രതികരണം. സഭാ തര്‍ക്കത്തിന്റെ പേരില്‍ ഒരു പെണ്ണും തെറ്റായ പരാതി ഉന്നയിക്കില്ലെന്നും മയൂഖ പറഞ്ഞു.ജോണ്‍സണെതിരായ ലൈംഗികാരോപണം വ്യാജമാണെന്ന് ഇയാളുടെ സുഹൃത്തുക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ആരോപിച്ചത്. ഇത് ജോണ്‍സന്റെ ഉന്നത സ്വാധീനമാണ് തെളിയിക്കുന്നതെന്നും മയൂഖ തിരിച്ചടിച്ചു.

വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പ്രതിക്ക് വേണ്ടി ഇടപെട്ടു എന്നത് വസ്തുതാവിരുദ്ധമാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ഇതിനെ പൂര്‍ണ്ണമായും നിഷേധിച്ച മയൂഖ തന്റെ ആരോപണങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി.ആരോപണത്തിനു പിന്നില്‍ സിയോണ്‍ സഭയിലെ തര്‍ക്കം ആണെന്നാണ് ജോണ്‍സന്റെ സുഹൃത്തുക്കള്‍ വിശദീകരിച്ചത്. ഇരിങ്ങാലക്കുട മൂരിയാട് ആസ്ഥാനമായുള്ള സഭയില്‍നിന്നും പുറത്തു പോകുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. മയൂഖ ജോണിയും പീഡനത്തിനിരയായി എന്നുപറയുന്ന യുവതിയും ബലിയാടുകള്‍ മാത്രമാണെന്ന് ജോണ്‍സന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. സഭയ്ക്ക് പുറത്ത് പോകുന്നവരെ നിരന്തരം ഉപദ്രവിക്കുന്നതാണ് സിയോണ്‍ സഭയുടെ രീതിയെന്ന് ഇവര്‍ പറഞ്ഞിരുന്നു.

ഇതിനായി മയൂഖയേയും സുഹൃത്തിനെയും പ്രസ്ഥാനം ഉപയോഗിക്കുകയായിരുന്നുവെന്നും ജോണ്‍സന്റെ സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. മയൂഖയുടെ സഹോദരനെതിരെ പരാതിപ്പെട്ടതിന്റെ പ്രതികാരവും ബലാത്സംഗ ആരോപണത്തിന് പിന്നിലുണ്ടെന്ന് സഭയിലെ അംഗങ്ങള്‍ കൂടിയായിരുന്ന ജോണ്‍സന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ജോണ്‍സണ്‍ നിരപരാധിയാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ തങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട് എന്നാണ് ഇവര്‍ അറിയിക്കുന്നത്.സഭ വിട്ടുപോന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെ വ്യാജ പരാതികള്‍ ഉയര്‍ന്നെന്ന ഞെട്ടിപ്പിക്കുന്ന പരാതിയും ഇവര്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു.

ചാലക്കുടി മുരുങ്ങൂര്‍ സ്വദേശി ജോണ്‍സണ്‍ ഇരയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്നായിരുന്നു മയൂഖയുടെ ആരോപണം. സ്പി പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു, എന്നാല്‍ മോശം അനുഭവമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എംസി ജോസഫൈന്‍ പ്രതികള്‍ക്കായി ഇടപ്പെട്ടുവെന്നും മയൂഖ വാര്‍ത്താ സമ്മേളനത്തിലൂടെ ആരോപിക്കുകയായിരുന്നു."