Headlines
Loading...
ഉദുമയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കൂട്ട കോവിഡ് രോഗബാധ ; പോലീസ് കടകൾ അടപ്പിച്ചു

ഉദുമയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കൂട്ട കോവിഡ് രോഗബാധ ; പോലീസ് കടകൾ അടപ്പിച്ചു

ഉദുമ: ഉദുമ നാലാംവാതുക്കലിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ കൂട്ട രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നാലാംവാതുക്കലിലെ എല്ലാ കച്ചവടസ്ഥാപനങ്ങളും പോലീസ് താൽക്കാലികമായി അടപ്പിച്ചു. 

രാവിലെ പ്രവർത്തിച്ച കച്ചവട സ്ഥാപനങ്ങൾ ഉച്ചയോടെയായിരുന്നു താൽക്കാലികമായി പൊലീസ്  ഇടപെട്ട് അടപ്പിക്കുകയായിരുന്നു.


ഇന്ന് കാസർഗോഡ് ജില്ലയില്‍ 461 പേര്‍ക്ക് കൂടി കോവിഡ്, 647 പേര്‍ക്ക് രോഗമുക്തി 

കാസര്‍കോട് ജില്ലയില്‍ 461 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 647 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5815 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 

 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 25376 പേര്‍ 

വീടുകളില്‍ 24355 പേരും സ്ഥാപനങ്ങളില്‍ 1021 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25376 പേരാണ്. പുതിയതായി 2014 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2690 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1450, ആന്റിജന്‍ 1228, ട്രൂനാറ്റ് 12). 725 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2918 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 434 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 647 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

72594 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 66234 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 18