Headlines
Loading...
പൗരത്വ അപേക്ഷ വിജ്ഞാപനം റദ്ദാക്കണം; ലീഗ് സുപ്രീംകോടതിയിൽ

പൗരത്വ അപേക്ഷ വിജ്ഞാപനം റദ്ദാക്കണം; ലീഗ് സുപ്രീംകോടതിയിൽ

വിവാദ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കും മുൻപേ മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വത്തിന് നൽകാനുള്ള കേന്ദ്ര വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്‌ലിംലീഗ് സുപ്രീംകോടതിയിൽ. മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 


അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ ആറ് മതന്യൂനപക്ഷങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകാൻ 1955ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2009ൽ പുറത്തിറക്കിയ ചട്ടങ്ങൾ പ്രകാരമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിലുള്ള അഭയാർത്ഥികൾക്ക് പൗരത്വം നൽകാനാണ് കേന്ദ്രത്തിന്റെ നീക്കം.


ഇത് 1995ലെ പൗരത്വ ഭേദഗതി നിയമത്തിന് വിരുദ്ധമാണ്. 2019ലെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജിയിൽ കോടതിയുടെ പരിഗണനയിലിരിക്കെ വളഞ്ഞവഴിയിലൂടെ കേന്ദ്രം നിയമം നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും ലീഗ് ജനറൽസെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി നൽകിയ ഹർജിയിൽ ആരോപിക്കുന്നു