Headlines
Loading...
പള്ളികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം; മുഖ്യമന്ത്രിക്ക് മതസംഘടനകളുടെ കത്ത്

പള്ളികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം; മുഖ്യമന്ത്രിക്ക് മതസംഘടനകളുടെ കത്ത്

പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള നദ്‌വത്തുല്‍ മുജാഹിദീനും ജംഇയ്യത്തുല്‍ ഉലമയെഹിന്ദും മുഖ്യമന്ത്രിക്ക് കത്തയച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളികളടക്കമുള്ള ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കണമെന്നാണ് ആവശ്യം. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, ജംഇയത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന ഘടകം ജനറല്‍ സെക്രട്ടറി അലിയാര്‍ ഖാസിമിയുമാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സമസ്തയും ജമാഅത്തെ ഇസ്‌ലാമിയും ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.