kerala
കൂടുതൽ ഇളവുകൾ വരുന്നു, ലോക്ക്ഡൗൺ നിയന്ത്രണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം
തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നത് ആസ്വാസകരമാകുന്നുണ്ട്. എന്നാൽ ഒറ്റയടിക്ക് ലോക്ക്ഡൗൺ പിൻവലിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ഡൗൺ നിയന്ത്രണങ്ങളും ചർച്ചയാവും.
കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തൽ. ലോക്ക്ഡൗൺ പിൻവലിക്കാതെ കൂടുതൽ ഇളവുകൾ കൊണ്ടുവരാനാണ് ആലോചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കുറഞ്ഞെങ്കിലും ആശങ്ക അകന്നിട്ടില്ല. അതിനാൽ നിയന്ത്രണങ്ങൾ തുടരും.