Headlines
Loading...
ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം: രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം: രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാരും രണ്ട് പ്രദേശവാസികളും ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ സോപോറിലാണ് സംഭവം. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പോലീസിന്റെ പട്രോളിങ്ങ് സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. രണ്ട് പോലീസുകാരും രണ്ട് നാട്ടുകാരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തീവ്രവാദികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.