kasaragod
ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി ഓൺലൈൻ ചിത്രരചന മത്സരം അഹമ്മദ് റഹ്മാനും, വിഷ്‌ണുലാലും, ഷയാനും വിജയികൾ
ദുബായ്: കോവിഡ് സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന വിദ്യാർത്ഥികൾക്കായും,ചിത്രരചനയും,കാലിഗ്രഫിയും വരയ്ക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ആവേശം നിറഞ്ഞ ഓൺലൈൻ ചിത്രരചനാ&കാലിഗ്രാഫി മത്സരം സമാപിച്ചു.കാസർഗോഡ് ജില്ലയിലെ പതിനാല് വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കായി ജൂൺ ഒന്ന് മുതൽ പതിനാല് വരെ നടന്ന നൂറോളം ചിത്ര&കാലിഗ്രാഫി കുട്ടി കലാകാരന്മാരും,കലാകാരികളും പങ്കെടുത്ത മത്സരത്തിൽ ലൈക്ക് അടിസ്ഥാനത്തിൽ വിജയികളെ നിർണയിക്കുന്ന മത്സരത്തിൽ തൃക്കരിപ്പൂർ ആയിറ്റിയിലെ അഹമ്മദ് റഹ്മാൻ ഒന്നാം സ്ഥാനവും,ഉദുമയിലെ വിഷ്ണുലാൽ വിജയൻ രണ്ടാം സ്ഥാനവും,കീഴൂരിലെ ഷയാൻ ഷബീർ മൂന്നാം സ്ഥാനവും നേടി.