national
പൗരത്വ ഭേദഗതി: മുസ്‍ലിം ലീഗിന്‍റെ ഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍
മുസ്‌ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ പുറത്തിറക്കിയ വിജ്ഞാപനത്തിന് 2019ല്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. പൗരത്വത്തിനുള്ള അപേക്ഷകളിൽ തീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ കലക്ടർമാർക്ക് നൽകലാണ് പുതിയ വിജ്ഞാപനത്തിന്റെ ലക്ഷ്യം. മുമ്പ് അഞ്ച് തവണ സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഈ വസ്തുതകള്‍ പരിഗണിച്ച് ഹര്‍ജി തള്ളണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുസ്‌ലിംലീഗ് നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്