Headlines
Loading...
യുപിയിലെ ഗംഗാ കനാൽ ചെളി നീക്കുന്നതിനിടെ 2 കാറുകളിൽ നിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി

യുപിയിലെ ഗംഗാ കനാൽ ചെളി നീക്കുന്നതിനിടെ 2 കാറുകളിൽ നിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി

ലക്‌നൗ : ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറില്‍ ഗംഗയുടെ കനാല്‍വഴി വൃത്തിയാക്കുന്നതിനിടെ ചെളിയില്‍ പൂണ്ട നിലയില്‍ രണ്ട് കാറുകളും അതിനുള്ളില്‍ രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയതായി പൊലീസ്.

മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ഒരു കാര്‍ മുസാഫര്‍നഗറിലും അടുത്തത് സിഖേദ പൊലീസ് സ്റ്റേഷന്‍ പരിധി യില്‍ നിന്നുമാണ് കണ്ടെടുത്തത്.

മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ബാഗ്ര സ്വദേശിയായ ദിൽഷാദ്‌, ദ്വാരക സ്വദേശിയായ ഉദയ്‌ അത്രെയ എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് പൊലീസ് പറയുന്നു. രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.