Headlines
Loading...
‘കടത്തിയത് 1000 ലിറ്ററിലധികം മദ്യം’; ലോക്ക്ഡൗണിനിടെ ബവ്‌റിജസ് ഔട്ട്‌ലറ്റില്‍ ജീവക്കാരുടെ തിരിമറി

‘കടത്തിയത് 1000 ലിറ്ററിലധികം മദ്യം’; ലോക്ക്ഡൗണിനിടെ ബവ്‌റിജസ് ഔട്ട്‌ലറ്റില്‍ ജീവക്കാരുടെ തിരിമറി

രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് പ്രഖ്യപിച്ച ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍ വന്‍ തിരിമറി. ആയിരം ലിറ്ററില്‍ അധികം മദ്യമാണ് ജീവനക്കാര്‍ ഔട്ട്‌ലറ്റില്‍ നിന്നും അനധികൃമായി കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു.

വെട്ടിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ ബവ്‌റിജസ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗവും എക്‌സൈസും ചേര്‍ന്ന് സ്റ്റോക്ക് പരിശോധിച്ചതോടെയാണ് ക്രമക്കേട് കണ്ടെത്തിയത്. സ്റ്റോക്കില്‍ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. തിരിമറി വ്യക്തമായതോടെ മുണ്ടക്കയം ഔട്ട്‌ലറ്റ് സീല്‍ ചെയ്ത് ജീവനക്കാരില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുയും ചെയ്തു. പ്രാഥമിക മൊഴിയെടുപ്പാണ് പൂര്‍ത്തിയാക്കിയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരിമറിയുടെ വ്യാപ്തി കണ്ടെത്തുന്നതിനായി മുണ്ടക്കയം ഔട്ട്‌ലറ്റിലേക്ക് മദ്യമെത്തിക്കുന്ന കോട്ടയം അയര്‍ക്കുന്നത്തെ വെയര്‍ഹൗസില്‍നിന്ന് അയച്ച മദ്യത്തിന്റെ കണക്കും ശേഖരിക്കും. ഇതോടെ കടത്തിയ മദ്യത്തിന്റെ കൃത്യമായ കണക്ക് ലഭ്യമാവും. വരും ദിവസങ്ങളില്‍ ഈ പരിശോധന നടക്കും. ജീവനക്കാരെയും അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും.

ഔട്ട്ലെറ്റില്‍ നിന്നും സമീപത്തെ റബര്‍തോട്ടത്തിലേക്ക് ജീവനക്കാര്‍ കുപ്പികള്‍ മാറ്റിയ ശേഷം ഇവിടെ നിന്ന് വാഹനത്തില്‍ കടത്തുകയായിരുന്നു. തിരിമറി ശ്രദ്ധയില്‍ പെട്ടതോടെ സമാനമായ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലയിലെ മറ്റ് ബവ്‌റിജസ് ഔട്ട്ലെറ്റുകളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തും.

Summary: Smuggled more than 1000 liters of liquor ';  Employees swarm at Bowrijus outlet during lockdown  
[ www.livetodaymalayalam.in ]